നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി വരിനില്‍ക്കുമ്പോള്‍; പുറത്തുപോകും മുമ്പ് പിതാവുമായി സംസാരിച്ചു! അവസാനമായി കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോഴും നവീന്‍ പ്രകടിപ്പിച്ചത് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ; പ്രിയമകന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മാതാപിതാക്കള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രൈനിലെ ഖാര്‍ക്കീവില്‍ കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തിലെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിനായി പോകുന്നതിന് തൊട്ടുമുമ്പ് നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

നവീനോട് അവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍ പറയുന്നു. വീഡിയോ കോള്‍ ചെയ്യുമ്പോഴാണ് നവീനോട് അവരുടെ കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ വരെ യുദ്ധം അവസാനിക്കുമെന്നും സാധരണഗതിയില്‍ ആകുമെന്നും നവീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നവീന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ ഉലച്ചിരിക്കുകയാണ്.

Advertisment