നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും; യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: യുക്രൈനിലെ ഹര്‍കീവില്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പ ജ്‍‍‍‍ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്‌ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

Advertisment

'കര്‍ണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്, സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment