ഇതുവരെ യുക്രൈന്‍ വിട്ടത് 18,000 ഇന്ത്യക്കാര്‍! 24 മണിക്കൂറിനിടെ 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും; ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഇതുവരെ 18,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 30 വിമാനങ്ങൾ സർവീസ് നടത്തിയതായും, അടുത്ത 24 മണിക്കൂറിനിടെ 18 വിമാനങ്ങൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. മൂന്ന് ദിവസത്തിനുള്ളില്‍ ധാരാളം ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങിയെത്തും. ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കും. സാധ്യമായ ഏതു ഗതാഗത മാർഗത്തിലൂടെയും വിദ്യാർഥികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണു മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment