നാല് ജനപ്രതിനിധികളെ യുക്രൈനിന്റെ അതിര്‍ത്തിരാജ്യങ്ങളിലേക്ക് അയച്ച് തമിഴ്‌നാട്! യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് സ്വന്തം ജനങ്ങളെ എത്തിക്കാന്‍ നേരിട്ട് പങ്കാളികളാകുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് സ്വന്തം ജനങ്ങളെ എത്തിക്കാന്‍ നേരിട്ട് പങ്കാളികളാകുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി തമിഴ്‌നാട്. നാല് ജനപ്രതിനിധികളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ യുക്രൈനിന്റെ അയല്‍രാജ്യങ്ങളായ ഹംഗറി, റൊമാനിയ, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിലേക്ക് അയച്ചത്.

Advertisment

രാജ്യസഭാ എംപിമാരായ തിരുച്ചി ശിവ, എംഎം അബ്ദുള്ള, ലോക്‌സഭാ എംപി കലാനിധി വീരസാമി, എംഎൽഎ ടിആർബി രാജ എന്നിവരാണ് യുക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകുന്നത്. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടാകും.

യുക്രൈനിൽ കുടുങ്ങിയ തമിഴ്‌നാട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിലയിരുത്തി. നേരത്തെ കേന്ദ്ര സര്‍ക്കാരും കേന്ദ്ര മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരെ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്കയച്ചിരുന്നു.

Advertisment