ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/yyTIAiuAhArNCYsQTdhi.jpg)
ന്യൂഡല്‍ഹി: യുക്രൈനിലെ ഹര്‍കീവില്‍ ഇപ്പോള്‍ ഇന്ത്യക്കാരില്ലെന്നും, നിലവില്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സുമിയിലെ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisment
രണ്ടു പക്ഷങ്ങളോടും ഞങ്ങള്‍ വെടിനിര്‍ത്തല്‍ ശക്തമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഷെല്ലാക്രമണം തുടരുന്നതാണ് പ്രശ്‌നം. പീസോകിന്‍, ഹാര്‍കിവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us