ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/DdPhbQwjaWJEgkrbZRAQ.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി സംസാരിച്ചു. ഇരുനേതാക്കളും യുക്രൈനിലെ സാഹചര്യം വിലയിരുത്തി. 55 മിനിറ്റോളമാണ് ഇരുരാഷ്ട്ര തലവന്മാരും ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയത്. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നത്.
Advertisment
യുക്രൈൻ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി പുടിൻ നേരിട്ട് സംസാരിക്കണമെണ് മോദി അഭ്യർത്ഥിച്ചു. സുമിയിൽ അടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യവും മോദി ശ്രദ്ധയിൽപ്പെടുത്തി.
വെടിനിർത്തലിനു മോദി പിന്തുണ അറിയിച്ചു. ഇന്ത്യയുടെ രക്ഷാദൗത്യത്തിന് പുടിന്‍ സഹായം വാഗ്ദാനം ചെയ്തു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മോദി പുടിനുമായും ചര്‍ച്ച നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us