അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ശേഷം തുടര്‍ഭരണം; യുപിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് യോഗി ആദിത്യനാഥ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: യുപിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന ശേഷം തുടര്‍ഭരണം നേടുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി.

യുപിയില്‍ നേരത്തെ നാല് മുഖ്യമന്ത്രിമാര്‍ തുടര്‍ഭരണം നേടിയിട്ടുണ്ടെങ്കിലും, അവരാരും അഞ്ചു വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രി കൂടിയാണ് യുപിയില്‍ യോഗി.

37 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്.

Advertisment