ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update
/sathyam/media/post_attachments/CyFWtQEZegfVc6kCyKi0.jpg)
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ജനങ്ങളോടും ബിജെപി പ്രവര്‍ത്തകരോടും പാര്‍ട്ടി നേതൃത്വത്തോടും നന്ദിപറഞ്ഞ് യോഗി ആദിത്യനാഥ്. പ്രതിജ്ഞാബദ്ധരും കഠിനാധ്വാനികളും പോരാട്ടവീര്യവുമുള്ള പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായി യോഗി പറഞ്ഞു.
Advertisment
നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി മുന്നോട്ട് വച്ച ആശയങ്ങൾ ജനം സ്വീകരിച്ചു. അണികളുടെ പ്രയത്നമാണ് തുടര്‍ഭരണം സാധ്യമാക്കിയത്. ഉത്തര്‍പ്രദേശിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനം ആക്കുമെന്നും യോഗി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us