/sathyam/media/post_attachments/eRflc9bEijQtfJF9XLT3.jpg)
ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് അരവിന്ദ് കെജ്‍രിവാളിനെ ഭഗവന്ത് മൻ ക്ഷണിച്ചു. ഇതിനായി മാൻ ഇന്ന് ദില്ലിയിൽ എത്തിയിരുന്നു. കൂടാതെ മാർച്ച് 13ന് അമൃത്‍സറിൽ റോഡ് ഷോയും പാർട്ടി നടത്തും. അരവിന്ദ് കെജ്‍രിവാളും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ മുഖ്യമന്ത്രി ചരൺജിത്ത് ചന്നി ഗവർണറിന് രാജി സമർപ്പിച്ചിരുന്നു.
ഭഗവന്ത് മന്‍ ഡല്‍ഹിയിലെ വസതിയിലെത്തി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനെ കണ്ടു. കെജ്‌രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയ ഭഗവന്ത് ഇരുവരേയും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുകയും ചെയ്തു. ഭഗത് സിങിന്റെ ഗ്രാമത്തിലാണ് സത്യപ്രതിജ്ഞ.