യോഗിക്ക് തിലകം ചാര്‍ത്തി മുലായത്തിന്റെ ചെറുമകള്‍; യോഗി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഹോളിക്ക് മുമ്പ്; ചര്‍ച്ചകള്‍ക്കായി യോഗി ഡല്‍ഹിക്ക്‌

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഹോളിക്ക് മുന്‍പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

സർക്കാർ രൂപികരണ ചർച്ചകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരരമന്ത്രി അമിത്ഷാ ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി യോഗി കൂടിയാലോചന നടത്തും. ഇതിനുശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ തീരുമാനിക്കുക. നിരവധി പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം പിടിക്കാനാണ് സാധ്യത.

അതേസമയം, ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പ്രധാന ശത്രുവായ സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ്ങ് യാദവിന്റെ ചെറുമകള്‍ യോഗിക്ക് തിലകം ചാര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മുലായം സിങ്ങ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപര്‍ണ യാദവ് അഭിനന്ദനം നേരിട്ട് അറിയിക്കാന്‍ മകളോടൊപ്പം വെള്ളിയാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു.

Advertisment