ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവനം അസാധ്യം: ഡി.കെ ശിവകുമാർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: ഗാന്ധികുടുംബമില്ലാതെ കോൺഗ്രസിന് അതിജീവനം സാധ്യമല്ലെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസ് പാർട്ടിക്ക് ഒറ്റക്കെട്ടായി നിൽക്കാനാവില്ല. കോൺഗ്രസ് പാർട്ടിയുടെ ഐക്യത്തിന് അവരാണ് പ്രധാനം. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കുക അസാധ്യമാണ്," അദ്ദേഹം പറഞ്ഞു.

അധികാര മോഹമുള്ളവർക്കും വ്യക്തി താൽപര്യം ആഗ്രഹിക്കുന്നവർക്കും പാർട്ടിയിൽ നിന്ന് പോകാം. ബാക്കിയുള്ളവർ അധികാരത്തിൽ താൽപര്യമുള്ളവരല്ല. ഞങ്ങൾ കോൺഗ്രസ് പാർട്ടിയോടും പ്രത്യശാസ്ത്രത്തോടും വിശ്വാസ്യത പുലർത്തുന്നവരാണ്. എല്ലായ്പ്പോഴും ഞങ്ങൾ ഗാന്ധി കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment