/sathyam/media/post_attachments/pscc0GoGe1tTY3JBhE09.jpg)
ന്യൂഡൽഹി: തിരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് അഞ്ചു സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരെ പുറത്താക്കി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പഞ്ചാബ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തിനു പിന്നാലെയാണ് നിർണായക തീരുമാനം.
തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
പുറത്താക്കപ്പെട്ടവരിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവും ഉൾപ്പെടും. കോണ്‍ഗ്രസ് ഭരണംനിലനിന്നിരുന്ന പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്.