30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല; ഗാന്ധി കുടുംബം നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്‍കാന്‍ സാധിക്കൂവെന്ന് രാജ്യത്തിനൊന്നടങ്കം അറിയാം-കപില്‍ സിബലിനെതിരെ അശോക് ഗെഹ്ലോട്ട്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന പലരും പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ഏറെ പ്രയാസപ്പെടുമ്പോള്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പിന്തുണയോടെ അധികം അധ്വാനമില്ലാതെ തന്നെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന ആളാണ് കപില്‍ സിബലെന്ന് ഗെഹ്ലോട്ട് പറഞ്ഞു.

30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല. ഗാന്ധി കുടുംബം നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്‍കാന്‍ സാധിക്കൂവെന്ന് രാജ്യത്തിനൊന്നടങ്കം അറിയാം. പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷങ്ങളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയതെന്നും ഗെഹ്ലോട്ട് വിമര്‍ശിച്ചു.

Advertisment