വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കും ; തീരുമാനം വൈകിപ്പിക്കാതെ നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

New Update

publive-image

ചെന്നൈ: ഡിഎംകെ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പ്രഖ്യാപിച്ച മാസ ശമ്പളമായി 1000രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ പദ്ധതി നിലവില്‍ വരും. റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് മാസശമ്പളം നല്‍കുകയെന്നാണ് നിബന്ധന.

Advertisment

ധനകാര്യ, റവന്യൂ, സാമൂഹ്യനീതി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രകടനപത്രികയിലെ വാഗ്ദാനം പ്രഖ്യാപിച്ചത്. അധികാരത്തിലേറി നാളിത്ര കഴിഞ്ഞിട്ടും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണമായ ഈ പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു വിമര്‍ശനം പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നതിനിടെയാണ് സ്റ്റാലിന്റെ ഔദ്യോഗിക പ്രഖ്യാപനം.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വിവിധ ജനകീയ വാഗ്ദാനങ്ങളുമായാണ് ഡി.എം.കെ. ജനങ്ങളെ അഭിമുഖീകരിച്ചത്. അധികാരത്തിലേറിയാല്‍ തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് ആയിരം രൂപ മാസശമ്പളം, ദാരിദ്രരേഖയില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങളോടെ മാസം ഭക്ഷ്യകിറ്റ്, എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യ വീട്. 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മ്മിക്കും. 10 ലക്ഷം പേര്‍ക്ക് പുതിയ തൊഴിലും പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങള്‍.

Advertisment