/sathyam/media/post_attachments/blk3H4iJyXH4Fbbms2AV.jpg)
ന്യൂഡല്‍ഹി: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയില്‍ ഇന്ത്യ വൈകാതെ ഒന്നാമതെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘വിശപ്പിന്റെ പട്ടികയിൽ 101-ാം സ്ഥാനം, സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 119-ാം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയിൽ 136–ാം സ്ഥാനം. പക്ഷേ, വെറുപ്പിന്റെയും രോഷത്തിന്റെയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തിയേക്കാം.’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി ഫിന്‍ലന്‍ഡിന് തന്നെയാണ്. ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. 146 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനം അഫ്ഗാനിസ്ഥാനാണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ 139–ാം സ്ഥാനത്തായിരുന്നു.