/sathyam/media/post_attachments/glhtmnuPWMu48v3Qr9re.jpg)
ചെന്നൈ: നാഗര്‍കോവില്‍ എംഎല്‍എയും ബിജെപി നേതാവുമായ എംആര്‍ ഗാന്ധിയുടെ കൊച്ചുമകനാണെന്ന ബോര്‍ഡ് ബൈക്കില്‍ വച്ച് യുവാവ് സഞ്ചരിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്പര്‍ പ്ലേറ്റിന് പകരമാണ് യുവാവ് ഈ ബോര്‍ഡ് ബൈക്കില്‍ സ്ഥാപിച്ചത്.
എന്നാല്‍ അവിവാഹിതനാണ് എംആര്‍ ഗാന്ധി. അതുകൊണ്ട് തന്നെ, ഇദ്ദേഹത്തിന്റെ കൊച്ചുമകനാണെന്ന അവകാശവാദവുമായി ബൈക്കില്‍ കറങ്ങുന്ന യുവാവ് ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഒടുവില്‍ യുവാവ് ആരാണെന്ന് കണ്ടെത്തുകയും ചെയ്തു.
എം.ആർ.ഗാന്ധിയുടെ സഹായിയും കാർ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎൽഎയുടെ പേരുപയോഗിച്ച് നഗരത്തിൽ കറങ്ങി നടക്കുന്നത്. എംഎല്‍എയോടുള്ള സ്‌നേഹം കൊണ്ട് ഇങ്ങനെ ബോര്‍ഡ് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.