/sathyam/media/post_attachments/o8opjz08BIpq7GzdT84T.jpg)
ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിങ് ധാമി തുടരും. ബി.ജെ.പിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കപ്‌ഡിയോടു വൻ തോൽവി വഴങ്ങിയ ധാമിയെ മാറ്റുമെന്നു സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരു അവസരം കൂടി നൽകാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.
എംഎല്‍എമാരില്‍ ഭൂരിഭാഗവും ധാമിയെ പിന്തുണച്ചതോടെ കേന്ദ്ര നേതൃത്വം ധാമിക്ക് തന്നെ അവസരം നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ധാമിക്കു വേണ്ടി സ്വന്തം സീറ്റു ത്യജിക്കാൻ ജയിച്ച 6 എംഎൽഎമാർ തയാറായിരുന്നു.
സത്പാൽ മഹാരാജ്, അനിൽ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയെങ്കിലും നേതൃത്വം തള്ളി. മാര്‍ച്ച് 23-ന് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.