ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
Advertisment
ചെന്നൈ: വെല്ലൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. ഇരുവരും വീട്ടിൽ ബാറ്ററി റീചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. വീടിന്റെ വരാന്തയിൽ ചാർജ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
49 കാരനായ ഫോട്ടോഗ്രാഫറായ ദുരൈ വർമ്മയും തിരുവണ്ണാമലൈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയായ മകൾ മോഹന പ്രീതിയുമാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സ്‌കൂട്ടര്‍ മേടിച്ചതെന്നാണ് വിവരം.
ഇരുവരുടെയും അയൽവാസികൾ ഓടിയെത്തി തീയണച്ചെങ്കിലും തീ നിയന്ത്രണവിധേയമായില്ല, അതിനാൽ അവർ സഹായത്തിനായി ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിനെ വിളിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു. ബാറ്ററികൾ അമിതമായി ചാർജ് ചെയ്തതുമൂലമാകാം പൊട്ടിത്തെറിയുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.