30
Friday September 2022
Column

നിർമ്മാണങ്ങൾക്ക് ഇനി പാറയും കല്ലും ആവശ്യമില്ല! ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റീല്‍ സ്ലാഗ്’ റോഡിന്റെ നിര്‍മ്മാണം ഗുജറാത്തില്‍ പൂര്‍ത്തിയായി; നേട്ടങ്ങള്‍ അനവധി, കേരളത്തിനും പ്രയോജനപ്പെടുത്താം ഈ സാധ്യതകള്‍

പ്രകാശ് നായര്‍ മേലില
Sunday, March 27, 2022

നിർമ്മാണങ്ങൾക്ക് ഇനി പാറയും കല്ലും ആവശ്യമില്ല. ഇത് വെറുതെ ആളുകളെ മോഹിപ്പിക്കാനോ അമ്പരപ്പിക്കാനോ പറയുന്നതല്ല. 100 % സത്യസന്ധമായ വാർത്തയാണ്.

നിർമ്മാണങ്ങൾക്ക് പാറയും കല്ലുകളും ഉപയോഗിക്കുന്നതിനു പകരം സ്റ്റീൽ പ്ലാന്റുകളിൽ കുന്നുകൂടിക്കിട ക്കുന്ന ഇരുമ്പയിരിലെ മാലിന്യങ്ങൾ ( Steel slag) ഉപയോഗിച്ച് കൃതൃമ കല്ലുകളും പാറകളും നിർമ്മിക്കുന്ന വിദ്യ, വർഷങ്ങളുടെ ഗവേഷണ പരീക്ഷണങ്ങൾക്കുശേഷം സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ( CRRI) വികസി പ്പിച്ചെടുക്കുകയും അതുവഴി ഗുജറാത്തിലെ ഹാജരാ പോർട്ടിൽ ഒരു കിലോമീറ്റർ നീളത്തിൽ 6 വരിപ്പാത നിർമ്മിക്കുകയും ചെയ്തു കഴിഞ്ഞു.

ഇത് വിപ്ലവകരമായ ഒരു ഗവേഷണ മുന്നേറ്റമാണ്. ഇപ്രകാരമുള്ള ഹാജിറാ പോർട്ടിലെ റോഡ് നിർമ്മാ ണത്തിന് പാറയും മെറ്റലും ഉപയോഗിച്ചുള്ള റോഡ് നിർമ്മാണത്തെക്കാൾ 30% ചെലവും കുറവായിരുന്നു. സാധാരണ ടാർ ചെയ്യുന്നതിൽ നിന്നും റോഡിനുള്ള കനവും 30 % കുറവാണ്. സാധാരണ ടാർ റോഡിനേക്കാൾ സ്റ്റീൽ മാലിന്യം കൊണ്ടുണ്ടാക്കുന്ന റോഡിന് ബലവും ഉറപ്പും ഇരട്ടിയിലുമധികമാണ്.

ഹാജിറാ പോർട്ടിലേക്കുള്ള റോഡ് സ്ഥിരം സർക്കാരിനൊരു തലവേദനയായിരുന്നു. 18 മുതൽ 30 ടൺ വരെ ഭാരവും വഹിച്ചുകൊണ്ടുള്ള 1000 ത്തിലധികം ട്രാക്കുകളാണ് ഇതുവഴി ദിവസവും പോയിരുന്നത്. എത്ര ടാർ ചെയ്താലും അധികനാൾ നീണ്ടുനിൽക്കില്ലായിരുന്നു. റോഡ് സ്ഥിരം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ ട്രക്ക് ഗതാഗതവും ചരക്കുനീക്കവും വലിയ ബുദ്ധിമുട്ടായിരുന്നു.

രാജ്യത്തെ സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് ഒരു വർഷം ശരാശരി 19 മില്യൺ ടൺ സ്റ്റീൽ വേസ്റ്റ് ആണ് പുറത്തു വരുന്നത്. 2030 ആകുമ്പോഴേക്കും ഇത് 50 മില്യൺ ടൺ വരെയാകാം. സർക്കാരിനും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യക്കും ഇതൊരു വലിയ തലവേദനയായിരുന്നു.

സ്റ്റീൽ പ്ലാന്റുകളിൽ ഇവ വലിയ ഒരു പർവതം പോലെ നമുക്ക് ദൂരെനിന്നുവരെ കാണാവുന്നതാണ്. പരിസ്ഥിതിക്കുവരെ ഭീഷണിയായിരുന്നു ഈ മാലിന്യങ്ങൾ.

ഇന്ത്യയിലെ നിർമ്മാണ മേഖലയിലേക്ക് ഇതുപയോഗിക്കാനുള്ള സാദ്ധ്യതകളാരായാൻ പ്രത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങൾ പാറയ്ക്കും മറ്റു നിർമ്മാണ സാമഗ്രികൾക്കും വളരെയധികം ബുദ്ധിമുട്ടനുഭവി ക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ CSIR CRRI ( Central Road Research Institute ( CRRI), Council of Scientific and Industrial Research (CSIR) എന്നീ സ്ഥാപനങ്ങളെ ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി നിയമിച്ചു.

വർഷങ്ങളുടെ ഗവേഷണപരീക്ഷണങ്ങൾ ഇപ്പോൾ നൂറു ശതമാനം വിജയം കണ്ടിരിക്കുന്നു. സ്റ്റീൽ വേസ്റ്റിൽ നിന്ന് പാറയും, മെറ്റലും, ഇഷ്ടികയും നിർമ്മിക്കുകയും ഈടുറ്റ നിർമ്മിതികൾക്ക് അവ അനുയോജ്യമാണെന്ന് തെളിയുകയും ചെയ്തിരിക്കുന്നു. CSIR CRRI ലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ ഉറപ്പേറിയ കൃതൃമക്കല്ലുകൾ സൂറത്തിലെ AMNS സ്റ്റീൽ പ്ലാന്റിലാണ് നിർമ്മിച്ചത്. ഈ കല്ലുകളും പാറയും ഉപയോഗിച്ചാണ് ഉറപ്പുള്ള ഒരു കിലോമീറ്റർ 6 വരിപ്പാത ഹാജിറാ പോർട്ടിൽ വിജയകരമായി നിർമ്മിച്ചതും. എത്ര വാഹനങ്ങൾ അതുവഴി കടന്നുപോയിട്ടും റോഡ് അതേപടി തന്നെയുണ്ട്.

ഈ കണ്ടുപിടുത്തം കേരളം പോലെ നിർമ്മാണാവശ്യങ്ങൾക്കു പാറ ദൗർലഭ്യത നേരിടുന്ന സംസ്ഥാനങ്ങൾക്ക് വലിയ അനുഗ്രഹമാണ്. മില്യൺ കണക്കിന് ടൺ മാല്യന്യമാണ്‌ ഓരോ സ്റ്റീൽപ്ലാന്റിലും വലിയ പർവതം പോലെ നിലകൊള്ളുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഇതുപയോഗപ്പെടുത്തിയാൽ അനേകവർഷങ്ങൾ നമ്മുടെ നിർമ്മണമേഖലയ്ക്ക് അത് വലിയ ഉത്തേജനമാകുന്നതു കൂടാതെ ഇവ ഉയർത്തുന്ന പാരിസ്ഥിതി പ്രശ്നത്തിനും വലിയ പരിഹാരമാകും ഉണ്ടാകുക.

സ്റ്റീൽ വേസ്റ്റ് വഴിയുള്ള നിർമ്മാണ സാമഗ്രികൾക്ക് ബലവും ഉറപ്പും കൂടുതലായതിനാൽ അവ ഉപയോഗിച്ചുണ്ടാക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും സാധാരണയെക്കാൾ കൂടുതൽ കാലം ഈടു നിൽക്കുകയും ചെയ്യും.

ദേശീയ പാതകളെല്ലാം ഇനി ഈ പുതിയ സ്റ്റീൽ വേസ്റ്റ് ടെക്നൊളജിയിലൂടെയാകും നിർമ്മിക്കപ്പെടുക എന്നുറപ്പായിട്ടുണ്ട്. സ്റ്റീൽ വേസ്റ്റ് കൊണ്ട് നിർമ്മാണ സാമഗ്രികൾ ഉണ്ടാക്കുന്ന ടെക്‌നോളജി കേന്ദ്രസർക്കാർ വഴി ആർജ്ജിക്കുകയും സ്വന്തമായി അവ കൊണ്ടുവന്ന് കേരളത്തിൽത്തന്നെ നിർമ്മാണയൂണിറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുകയും ചെയ്‌താൽ അത് നമ്മുടെ നിർമ്മാണമേഖല നേരിടുന്ന പ്രതിസന്ധിക്ക് വലിയ പരിഹാരമാകും. കൂടാതെ അതുമൂലമുള്ള നിർമ്മാണം വളരെ ചെലവുകുറഞ്ഞ താണെന്നതും ശ്രദ്ധേയമാണ്.

More News

തിരുവല്ല:എടത്വ പോസ്റ്റ് ഓഫീസ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കരാർ കഴിഞ്ഞ് 2 മാസമായിട്ടും നിർമ്മാണം ആരംഭിക്കാത്ത അധികൃതരുടെ  അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. […]

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. പരാതിയിൽ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 […]

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

error: Content is protected !!