/sathyam/media/post_attachments/7iKwBHvon0m9Q2EYqHAn.jpg)
ബെംഗളൂരു: ക്ഷേത്ര പരിസരത്ത് മുസ്ലിം വ്യാപാരികളെ വിലക്കണമെന്ന ചില സംഘടനകളുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ എച്ച്. വിശ്വനാഥ്.
''ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങളൊന്നും പറയുന്നില്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മതങ്ങള്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല'', അദ്ദേഹം പറഞ്ഞു.
'മറ്റു രാജ്യങ്ങളിലും മുസ്ലിങ്ങള്‍ താമസിക്കുന്നുണ്ട്. ഈ മുസ്ലിങ്ങള്‍ ഭക്ഷണവും പൂക്കളും വില്‍ക്കുന്നില്ലേ. അവിടെ എന്താണ് പ്രശ്‌നം, അവര്‍ ചെറിയ കച്ചവടക്കാരാണ്. അവര്‍ എന്ത് കഴിക്കും. ഹിന്ദുവും മുസ്ലിമും അല്ല പ്രശ്‌നം, കാലിയായ വയറിന്റെ ചോദ്യമാണിത്' എച്ച്.വിശ്വനാഥ് പറഞ്ഞു.
വിശ്വനാഥ് മുമ്പ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാവായിരുന്നു. 2019-ല്‍ ജെഡിഎസില്‍ നിന്ന് ബിജെപിയിലെത്തിയതാണ് എച്ച്.വിശ്വനാഥ്.