സീമാ ഭവാനി ശൗര്യയുടെ 'എംപവര്‍മെന്‍റ് റൈഡ്-2022' വനിതാ ബുള്ളറ്റ് റൈഡര്‍മാരുടെ യാത്ര കന്യാകുമാരിയിലെത്തി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കന്യാകുമാരി: റോയല്‍ എന്‍ഫീല്‍ഡുമായി സഹകരിച്ച് അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സീമ ഭവാനി ശൗര്യ നടത്തുന്ന സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയുള്ള എംപവര്‍മെന്‍റ് റൈഡ്-2022 ഡല്‍ഹിയില്‍ നിന്നും 5000-ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ച് കന്യാകുമാരിയിലെത്തി.

Advertisment

വനിതാ ദിനമായ മാര്‍ച്ച് 8-ന് ആരംഭിച്ച യാത്രയില്‍ പങ്കെടുക്കുന്നത് ബിഎസ്എഫിന്‍റെ വനിതാ മോട്ടോര്‍ബൈക്ക് സംഘമായ ഡെയര്‍ഡെവിള്‍ ആണ്. ഇന്‍സ്പെക്ടര്‍ ഹിമാന്‍ശു സിറോഹി നയിക്കുന്ന യാത്രയ്ക്ക് മാര്‍ച്ച് 26 ശനിയാഴ്ച ബിഎസ്എഫ് ഡിഐജിയായ ബേബി ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ സ്വീകരണം നല്‍കി.

publive-image

രാജ്യത്തിന്‍റെ വികസനത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രധാനപങ്കിനെ ചൂണ്ടിക്കാണിക്കുകയും രാജ്യത്തെമ്പാടുമുള്ള പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുന്നതിന് ഡെയര്‍ഡെവിള്‍ സംഘത്തെ
പ്രശംസിക്കുകയും ചെയ്തു. ബിഎസ്എഫ് ഡിജിയായ പങ്കജ് കുമാര്‍ സിംഗും ബുള്ളറ്റ് യാത്ര പൂര്‍ത്തിയാക്കിയ വനിതാ റൈഡര്‍മാരെ അഭിനന്ദിച്ചു.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലൂടെ യാത്ര ചെയ്ത സീമാ ഭവാനിയിലെ വനിതാ റൈഡര്‍മാരുടെ സംഘം അനവധി പെണ്‍കുട്ടികളുമായി സംവദിച്ചിരുന്നു. യാത്ര മാര്‍ച്ച് 28-ന് ചെന്നൈയില്‍ അവസാനിക്കും. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ നിന്നും ആരംഭിച്ച യാത്ര പഞ്ചാബിലെ വാഗാ

അതിര്‍ത്തി, ചണ്ഡിഗഢ്, അമൃത്സര്‍, അട്ടാരി, ബിക്കാനീര്‍, ഹൈദരാബാദ്, ബംഗളുരു തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് കന്യാകുമാരിയിലെത്തിയത്.

Advertisment