/sathyam/media/post_attachments/HmUHIs524GaG8XDgF5eY.jpg)
ന്യൂഡല്‍ഹി: ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് രാജ്യസഭയില്‍ സ്വകാര്യ ബില്‍. സി.പി.എം എംപി വി. ശിവദാസന്‍ നല്‍കിയ ബില്ലിന് അവതരണാനുമതി ലഭിച്ചു. ശിവദാസൻ വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു.
മൂന്നു നിർദേശങ്ങളാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണം, ഗവര്‍ണറുടെ കാലാവധി അഞ്ചു വര്‍ഷമായിരിക്കണം, സംസ്ഥാന നിയമസഭകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്നവരെ നീക്കാന്‍ കഴിയണം എന്നീ നിർദേശങ്ങളാണ് ബില്ലിൽ പറയുന്നത്.