New Update
Advertisment
ന്യൂഡല്‍ഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) യുജി 2022 ജൂലൈ 17ന് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 2 (ശനി) മുതൽ ആരംഭിക്കും.പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി ലഭിക്കും.
മെയ് 7 വരെ രജിസ്ട്രേഷന് അവസരമുണ്ടാകുമെന്നാണ് വിവരം. ദേശീയ മെഡിക്കൽ കമ്മീഷൻ, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് പരീക്ഷ തീയതി അന്തിമമാക്കിയതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉയർന്ന പ്രായപരിധി എടുത്തുകളഞ്ഞതിന് ശേഷം ഇതാദ്യമായാണ് നീറ്റ് യുജി നടത്തുന്നത്. നേരത്തെ, റിസർവ് ചെയ്യപ്പെടാത്ത ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായം 25 വയസും സംവരണമുള്ളവർക്ക് 30 വയസുമായിരുന്നു.