യുക്രൈനു നേര്‍ക്കുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി; റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്‍പതു മിനിറ്റോളം നീണ്ടുനിന്നു. യുക്രൈനു നേര്‍ക്കുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ച മറ്റൊരു രാജ്യത്തിന്റെ മന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. യുകെ, ചൈന, ഓസ്ട്രിയ, ഗ്രീസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാർ കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

യുക്രൈനിലെ സാഹചര്യം സംബന്ധിച്ച് ലുവ്‌റോവ് പ്രധാമന്ത്രിയോട് വിശദീകരിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഏത് വിധത്തിലും സംഭാവനയും നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ലവ്‌റോവിനെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ലവ്‌റോവ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisment