/sathyam/media/post_attachments/oaZcDr0SxNvK32NIApyU.jpg)
ന്യൂഡല്‍ഹി: ഡിഎംകെയുടെ ഡല്‍ഹി ഓഫീസ് ഉദ്ഘാടനത്തില്‍ സാന്നിധ്യമറിയിച്ച് 13 പ്രതിപക്ഷ പാര്‍ട്ടിക്കളുടെ നേതാക്കള്‍. ഇതോടെ പരിപാടി പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയായി മാറി.
സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി, ഡി. രാജ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, അധീര്‍ രഞ്ജന്‍ ചൗധരി, പി. ചിദംബരം, മഹുവ മൊയ്ത്ര തുടങ്ങി നേതാക്കള്‍ എത്തി. സ്റ്റാലിനും കനിമൊഴിയും നേതാക്കളെ സ്വീകരിച്ചു.
അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര റാവുവും പരിപാടിയില്‍ പങ്കെടുക്കാത്തത് ശ്രദ്ധേയമായി.