പാളത്തിൽ വിള്ളൽ! ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; വന്‍ ദുരന്തത്തില്‍ നിന്ന് നിരവധി പേരെ രക്ഷിച്ച ഓംവതിയാണ് താരം

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

publive-image

ലഖ്‌നൗ: ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് റെയില്‍വേ പാലത്തിന് കുറുകെ കെട്ടി നൂറു കണക്കിന് ജീവന്‍ രക്ഷിച്ച് ഉത്തര്‍ പ്രദേശിലെ എഴുപത്‌ വയസ്സുകാരി ഓംവതി. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ അബാഗര്‍ ബ്ലോക്കിനു സമീപമാണ് സംഭവം നടന്നത്.

Advertisment

ഇറ്റയിൽ നിന്നും തുണ്ട്‌ലയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഗുലേരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്ന സമയമായിരുന്നു അത്. ഗ്രാമവാസിയായ ഓംവതി തന്റെ കൃഷിയിടത്തിലേക്കു പോകുന്ന വഴിയാണ് പാളത്തിലെ അപകടകരമായ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.

തുടര്‍ന്ന് ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. സമീപത്തെ മരത്തിന്റെ കമ്പുകൾ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തി നിർത്തി അതിൽ അവരുടെ ചുവന്ന സാരി അവർ കെട്ടി. ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ് ഓംവതിയോട് കാര്യം തിരക്കിയപ്പോള്‍ വിണ്ടു കീറിയ ട്രാക്ക് അവര്‍ കാണിച്ചു നല്‍കുകയായിരുന്നു.

'വിദ്യാഭ്യാസമില്ലെങ്കിലും ചുവപ്പു നിറത്തിലുള്ള കൊടി കാണിക്കുന്നത് അപായ സൂചനയാണെന്ന് എനിക്കറിയാം. ഇന്നു സാരിയുടുത്തത് നന്നായി'-ഓംവതി പറയുന്നു.

Advertisment