ആന്ധ്രാപ്രദേശിലെ ജില്ലകളുടെ എണ്ണം ഇരട്ടിയാക്കി; നാളെ മുതൽ 26 ജില്ലകൾ

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ജില്ലകളുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാക്കി ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. പുതിയതായി 13 ജില്ലകള്‍ കൂടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 26 ആകും. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഏപ്രില്‍ ഏഴിന് ചേരുന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ പുതിയ ഭരണ ക്രമീകരണങ്ങള്‍ സംബന്ധിച്ചുളള തീരുമാനങ്ങള്‍ ഉണ്ടാവും.

Advertisment

13 പുതിയ ജില്ലകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നാളെ നിര്‍വഹിക്കും. നാളെ തന്നെ ജില്ലകളില്‍ ചുമതലയേറ്റെടുക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയുടെയും ഘടന, ജില്ലകളില്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെയും വകുപ്പുകളുടെയും എണ്ണം, വകുപ്പുകള്‍ക്കായി ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് ഓരോ കമ്മിറ്റിയും സ്വീകരിച്ച നടപടികള്‍ എന്നിവയും അദ്ദേഹം വിശദീകരിച്ചു. ജില്ലകളുടെ പോര്‍ട്ടലുകളും ഹാന്‍ഡ് ബുക്കുകളും മുഖ്യമന്ത്രി തന്നെ നാളെ പ്രകാശനം ചെയ്യും.

Advertisment