/sathyam/media/post_attachments/wi6SNbmu2XNUY2dA0f3K.jpg)
ന്യൂഡൽഹി: ട്രാഫിക് പൊലീസുകാരനു നേരെ കാളയുടെ ആക്രമണം. ഡല്‍ഹിയിലെ ദയാല്‍പുര്‍ മേഖലയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഷേര്‍പുര്‍ ചൗക്കില്‍ ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ ഗ്യാന്‍ സിങ്ങിനാണ് തെരുവ് കാളയുടെ അപ്രതീക്ഷിത ആക്രമണത്തന് ഇരയാകേണ്ടിവന്നത്.
വ്യാഴാഴ്ച വൈകിട്ടു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി. കുത്തിന്റെ ആഘാതത്തിൽ നിലത്തു വീണ ഗ്യാൻ സിങ്ങിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്കുകൾ ഗുരുതരമല്ലാത്തതിനെ തുർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി.