/sathyam/media/post_attachments/sd2BaaGxjRi7Vwr2bVvs.jpg)
ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മ. തെലങ്കാനയിലെ സൂര്യപ്പേട്ട് ജില്ലയിലാണ് അമ്മ മകനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ചത്. കഞ്ചാവിന് അടിമപ്പെട്ടിരുന്ന 15 വയസ്സുകാരന്‍ പണത്തിനായി നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് അമ്മ മകനെ കെട്ടിയിട്ട് മുളകുപൊടി പ്രയോഗം നടത്തിയത്.
കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ മകന്റെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷം മുളക് തേക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.