ഭവനവായ്പ ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഭവനവായ്പകളുടെ പലിശ കുറയ്ക്കാനായി ആര്‍ബിഐ പ്രഖ്യാപിച്ച ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി. കോവിഡ് മഹാമാരി ആരംഭിച്ചശേഷം 2020 മെയ് മുതല്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

Advertisment

2020 ഒക്ടോബറില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഇത് നീട്ടിയത്. ബാങ്കുകളുടെ കരുതല്‍ ധന നീക്കിയിരിപ്പ് (റിസ്‌ക് വെയിറ്റേജ്) വ്യവസ്ഥയാണ് ഇതിനായി ആര്‍ബിഐ അന്ന് പരിഷ്‌കരിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുകയാണെന്നും ആര്‍ബിഐ വിലയിരുത്തി.

2020ൽ കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ വലിയ തിരിച്ചടിക്ക് ശേഷം കഴിഞ്ഞ വർഷം ഭവന വിൽപ്പന കുത്തനെ വർദ്ധിച്ചു. കുറഞ്ഞ പലിശ നിരക്ക് റെസിഡൻഷ്യൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപനയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

Advertisment