/sathyam/media/post_attachments/R8DKxDOIvw0H1mWYyHIT.jpg)
ജയ്പുര്‍: സംസാരിച്ചു നില്‍ക്കുന്നതിനിടെ ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് യുവാക്കള്‍ കുഴിയിലേക്ക് വീണു. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ബാബ ബവ്ദിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി കുഴിയില്‍ വീണവരെ രക്ഷപ്പെടുത്തി. ചെറിയ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്.