/sathyam/media/post_attachments/Sdq6q4yAnizhSTuisgva.jpg)
ചണ്ഡീഗഡ്: ചരക്ക് തീവണ്ടിയുടെ അടിയില്‍പെട്ട ശേഷം ഒന്നും സംഭവികാത്ത മട്ടില്‍ ഫോണില്‍ സംസാരിച്ച് എഴുന്നേറ്റ് വരുന്ന സ്ത്രീയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐപിഎസ് ഓഫീസറായ ദിപാന്‍ഷു കബ്രയാണ് വീഡിയോ പുറത്തുവിട്ടത്.
ഹരിയാനയിലെ റോത്തക്കിലാണ് ഇതു നടന്നതെന്നാണ് വിവരം. റെയില്‍വേ സ്‌റ്റേഷനിലൂടെ ഒരു ചരക്ക് തീവണ്ടി കടന്നുപോകുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍. തുടര്‍ന്ന് ട്രെയിന്‍ കടന്നുപോകുമ്പോള്‍ ദുപ്പട്ട ധരിച്ച ഒരു സ്ത്രീ ട്രാക്കില്‍ കിടക്കുന്നതു കാണാം. പിന്നെ ഒന്നും സംഭവികാത്തതുപോലെ ഫോണില്‍ സംസാരിച്ച് അവര്‍ എഴുന്നേല്‍ക്കുകയായിരുന്നു.