വാദ്യോപകരണങ്ങളില്‍ പരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കരഘോഷം മുഴക്കി ഒപ്പം ചേര്‍ന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളും! റൊങ്കാലി ബിഹു ആഘോഷദൃശ്യങ്ങള്‍ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: റൊങ്കാലി ബിഹു ആഘോഷത്തിന്റെ ഭാഗമായി വാദ്യോപകരണങ്ങളില്‍ 'പരീക്ഷണം' നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്.

Advertisment

പ്രധാനമന്ത്രി സംഗീതോപകരണങ്ങള്‍ പരീക്ഷിച്ചപ്പോള്‍, കരഘോഷവുമായി കേന്ദ്രമന്ത്രിയും ഒപ്പം ചേര്‍ന്നു. ഇതിനു പിന്നാലെ ആസാമിന്റെ തനത് കലകള്‍ മോദി ആസ്വദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആസാമീസ് പുതുവത്സരമാണ് റൊങ്കാലി ബിഹു. നേരത്തെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി റൊങ്കാലി ബിഹു ആശംസകള്‍ നേര്‍ന്നിരുന്നു. 'ബോഹാഗ് ബിഹു ആശംസകള്‍! അസമിന്റെ തനത് സംസ്‌കാരം ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നു. ഈ ബിഹു എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യട്ടെ'-എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

Advertisment