ലഖ്‌നൗ: യുപിയിലെ മീററ്റില്‍ പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ മൂന്നംഗസംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The victim and the accused live in the same house. There was a dispute in the family which led to altercation the previous day followed by one in the morning. Four teams have been formed to nab the accused: Meerut SP City Vineet Bhatnagar pic.twitter.com/xAZhSW95wZ
— Piyush Rai (@Benarasiyaa) April 24, 2022
അക്രമികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുവെക്കുകയും മൂന്നാമന്‍ തുരുതുരെ കുത്തുന്നതും വ്യക്തമാണ്. കൊല്ലപ്പെട്ടയാളുടെ പേര് സാജിദ് എന്നാണെന്നാണ് വിവരം. ആക്രമിച്ചവരില്‍ ഒരാള്‍, സജിദിന്റെ അമ്മാവനാണെന്ന് റിപ്പോര്‍ട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.