/sathyam/media/post_attachments/nw9ab7SylcHgWwuS9Hov.jpg)
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കില്ല. കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള ഓഫർ പ്രശാന്ത് കിഷോർ നിരസിച്ചതായി പാർട്ടിയുടെ മുതിർന്ന നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.
പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദിയെന്നും സുര്‍ജെവാല ട്വീറ്റില്‍ പറയുന്നു.
പിന്നാലെ കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ചതായി പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ക്ഷണം വിനയപൂർവം നിരസിക്കുന്നു. തന്നെക്കാൾ പാർട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാർട്ടിയിലെ ആവശ്യമായ പരിഷ്കരണ നടപടികളിലൂടെ ആഴത്തിൽ വേരുറച്ചു പോയ. ഘടനാപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണു വേണ്ടതെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.