/sathyam/media/post_attachments/YmDOAzT1CMRlmy0GKaD6.jpg)
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ക്രമേണ പൂർണമായി ഒഴിവാകുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കോണ്‍ഗ്രസിന്റെ ഭാവിയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. 1984 മുതല്‍ പ്രവര്‍ത്തകസമിതിയിലുണ്ട്.
ഇന്ദിരാ ഗാന്ധി മുതല്‍ എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. സംഘടനാതലത്തിൽ എല്ലാ മേഖലയിലും പ്രവർത്തിച്ചു. പാർട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ.കെ.ആൻ്റണി പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പോടെ നേതൃതലത്തിൽ നിന്നൊഴിയണം എന്നാണ് എൻ്റെ തീരുമാനം. പാർലമെന്റ രാഷ്ട്രീയജീവിതം ഇതോടെ അവസാനിപ്പിച്ചു കഴിഞ്ഞു. എല്ലാത്തിനും ഒരു സമയമുണ്ട്. സമയമായാൽ ആരായാലും പദവികളൊഴിയണം എന്നാണ് അഭിപ്രായം.
2024-ല്‍ ഭരണമാറ്റമുണ്ടാകണമെന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹമുണ്ടെങ്കില്‍ കോള്‍ഗ്രസിന്റെ മുഖ്യപങ്കാളിത്വം അംഗീകരിക്കണം. കോണ്‍ഗ്രസിനെ ഒഴിവാക്കി സാധിക്കുമെന്ന് പറയുന്നവര്‍ സ്വപ്‌ന ജീവികളാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.