പ്രധാനമന്ത്രി സംസാരിക്കവെ, ഇരുകൈകളും തലയ്ക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തുവെച്ച് ഇരുന്ന് കെജ്‌രിവാള്‍; മര്യാദയില്ലാത്ത മുഖ്യമന്ത്രിയെന്ന് വിമര്‍ശിച്ച് ബിജെപി-വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 'മര്യാദയില്ലാത്ത മുഖ്യമന്ത്രി'യാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിനിടെയുള്ള കെജ്‌രിവാളിന്റെ പെരുമാറ്റത്തെയാണ് ഡല്‍ഹി ബിജെപി ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.

പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേ, ഇരുകൈകളും തലക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അലസഭാവത്തില്‍ ഇരിക്കുന്ന കെജ്‌രിവാളിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു.

Advertisment