/sathyam/media/post_attachments/iRNe9s8Vl5yDctD8hpQC.jpg)
ബെംഗളൂരു: ബാസവരാജ് ബൊമ്മെയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബൊമ്മെ അധികാരമേറ്റതിന് ശേഷം, സംസ്ഥാനത്ത് നിരവധി വിവാദങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം.
2023ല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി കേന്ദ്ര നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയെ മാറ്റാന്‍ ആലോചിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടക സന്ദര്‍ശിക്കുന്നത് ഇതിന് മുന്നോടിയായാണെന്നാണ് സൂചന.