/sathyam/media/post_attachments/CiG0A2SZZPIbpRe6QiUj.jpg)
ബെംഗളൂരു: ബാസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരും. ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ബസവരാജ് ബൊമ്മെ സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വിശദീകരിക്കുന്നത്.
കർണാകയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അരുൺ സിംഗിന്റെ വിശദീകരണം. നേരത്തെ ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.