ഗോവയിലെ വിനോദസഞ്ചാര മേഖല വീണ്ടും സജീവമാകുന്നു; മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് സര്‍ക്കാര്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പനാജി: സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് വ്യാപനം തടയുന്നതിനായി, പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശകര്‍ മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് ഗോവ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Advertisment

ഗോവയുടെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനപ്പെട്ട സംഭാവന നല്‍കുന്നത് ടൂറിസം മേഖലയാണ്. എന്നാല്‍ കൊവിഡ് തരംഗം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോവയുടെ വിനോദസഞ്ചാര മേഖലയെയും ബാധിച്ചു. നിലവില്‍ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാവുകയാണ്.

നിരവധി ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ ഇപ്പോള്‍ ഗോവയിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാസ്‌ക് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരുന്നെങ്കിലും, വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വടക്കന്‍ ഗോവയിലെ ബാഗ, കലാന്‍ഗുട്ട്, സൗത്ത് ഗോവയിലെ അഗോണ്ട, പലോലം ബീച്ചുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertisment