അസാനി ചുഴലിക്കാറ്റ്: ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റ് തീരം തൊടാനിരിക്കേ, ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രാപ്രദേശ് തീരപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Advertisment

ഇന്ന് രാവിലെയോടെ കാക്കിനാഡയില്‍ അസാനി ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ മച്ചിലിപ്പട്ടണത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ തെക്ക്- തെക്കുകിഴക്കന്‍ മേഖലയിലാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങി ചുഴലിക്കാറ്റ് ആന്ധ്രയുടെ തീരങ്ങളില്‍ തൊടാനാണ് സാധ്യത.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ആന്ധ്രാ തീരങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. നല്‍ഗോണ്ട, സൂര്യാപേട്ട്, ഖമ്മം തുടങ്ങിയ ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ, പ്രതീക്ഷ നല്‍കി അസാനി ചുഴലിക്കാറ്റ് ഇന്ന് ദുര്‍ബലമായേക്കും. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Advertisment