New Update
/sathyam/media/post_attachments/wny0H8dQHwo7g29NSVBv.jpg)
ബെംഗളൂരു: ബജ്‌റംഗ്ദള്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്നം. ഇപ്പോള്‍ ജയ് റാം വിളിക്കുന്നവരും പ്രശ്‌നക്കാരാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി.
Advertisment
ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ സംസ്‌കാരത്തിനെതിരെ നില്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അതേസമയം, 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാര്‍ സംഘടന ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us