/sathyam/media/post_attachments/MA1H9iMBhWm3BIPzc4nT.jpg)
ചെന്നൈ: ഹിന്ദി പഠിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന വാദം ശരിയാണെങ്കിൽ, ഹിന്ദി സംസാരിക്കുന്നവർ എന്തിനാണ് ഇവിടെ പാനി പൂരി വിൽക്കുന്നതെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഒരു തരത്തിലും അനുവദിക്കില്ലെന്നും പൊന്‍മുടി വ്യക്തമാക്കി.
സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഏതു ഭാഷയും പഠിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതിയാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഹിന്ദി പഠിച്ചാല്‍ ജോലി ലഭിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ഹിന്ദി പഠിച്ചുവെന്ന് കരുതി നിങ്ങള്‍ക്ക് ജോലി കിട്ടുമോ? ഒന്ന് കോയമ്പത്തൂര്‍ വരെ ചെന്ന് നോക്കൂ? ഹിന്ദിക്കാര്‍ അവിടെ പാനി പൂരി വില്‍ക്കുകയാണ്. അവര്‍ പാനി പൂരി കടകള്‍ നടത്തുകയാണ്' -പൊന്‍മുടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us