/sathyam/media/post_attachments/0FzvOCDW3Vn8PNjfgnPr.jpg)
ദിസ്പുര്‍: ശക്തമായ മഴയെത്തുടര്‍ന്ന് അസമില്‍ പ്രളയം. അഞ്ച് ജില്ലകളിലായി 24,000-ത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചു. മൂന്ന് പേര്‍ മരിച്ചു. കചര്‍ ജില്ലയില്‍ മാത്രം 21,493 പേര്‍ പ്രളയക്കെടുതിയില്‍ അകപെട്ടു.
ദിമാ ഹസോയിലെ ഹാഫ് ലോങ് പ്രദേശത്താണ് മൂന്നു പേര്‍ മരിച്ചത്. മണ്ണിടിച്ചിലിലാണ് ഇവരുടെ ജീവന്‍ നഷ്ടപ്പെട്ടത്. തമുല്‍പുരില്‍ പാലം തകര്‍ന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ദിമാ ഹസോ ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത്.