നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/kpa5bvv3MdIefuWH1NkD.jpg)
കുളു: കുളുവില്‍ വിനോദസഞ്ചാരത്തിന് പോയ നാലു പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ബഞ്ചാർ-ജലോരി പാസ് റോഡിലെ ഗിയാഗി ഗ്രാമത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വാഹനം മറിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Advertisment
ഹർഷിവ് സെഗാൾ (28), വിശ്വാസ് സർദാന (26), സലോനി (27), വിനായക് പാണ്ഡെ എന്നിവരാണ് മരിച്ചതെന്ന് കുളു എഎസ്പി സാഗർ ചന്ദർ പറഞ്ഞു. പരിക്കേറ്റ ആഷ്ത (26), സാക്ഷി സിംഗാള്, വിവേക് എന്നിവർ കുളു ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം ഡൽഹിയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരായിരുന്നു. ജലോരി ചുരത്തിൽ നിന്ന് ബഞ്ചാറിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us