നന്ദി അറിയിച്ച് കൈ കൂപ്പി പേരറിവാളനും, അമ്മയും; നെഞ്ചോട് ചേര്‍ത്ത് സ്റ്റാലിന്‍! കുറച്ചു ശുദ്ധവായു ശ്വസിച്ചതിനു ശേഷം ഭാവിയെക്കുറിച്ച് ആലോചിക്കുമെന്ന് പേരറിവാളന്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അർപ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിൽ കണ്ട് നന്ദി അറിയിച്ചു. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയാരുന്നു പേരറിവാളൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടത്.

Advertisment

ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സർക്കാർ കൈക്കൊണ്ട നടപടികൾക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേർത്തണച്ചുകൊണ്ടാണ് സ്റ്റാലിൻ സ്വീകരിച്ചത്. പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്‌നാടിന്റെയും ജയം എന്നാണ് എം കെ സ്റ്റാലിൻ പ്രതികരിച്ചത്.

"ഞാനിപ്പോള്‍ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് ആലോചിക്കാം..."പേരറിവാളന്‍ പ്രതികരിച്ചു.

Advertisment