ഒരു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയ! ഹൈദരാബാദില്‍ 56-കാരന്റെ വൃക്കയില്‍ നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: മധ്യവയസ്‌കന്റെ വൃക്കയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 206 കല്ലുകള്‍. നാല്‍ഗൊണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്‍ (56) എന്നയാളാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്.

Advertisment

ബൈരമാല്‍ഗുഡയിലെ അവയര്‍ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആറു മാസമായി കടുത്ത വയറുവേദന അനുഭവിക്കുകയായിരുന്നു വീരമല്ല. ഒടുവില്‍ വേദന സഹിക്കാന്‍ വയ്യാതായതോടെ അവയര്‍ ഗ്ലോബല്‍ ആശുപത്രിയിലെത്തുകയായിരുന്നു.

ഈ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. പൂല നവീന്‍ കുമാറിര്‍ വീരമല്ലയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു ദിവത്തിനുള്ളില്‍ വീരമല്ല ആശുപത്രി വിട്ടു.

Advertisment