വിദേശയാത്രകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കുന്നത് രാത്രിസമയങ്ങള്‍! കാരണം ഇതാണ്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കേറിയ വിദേശ സന്ദർശന ഷെഡ്യൂളിലാണ്. ഈ മാസം ആദ്യം ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് മൂന്ന് ദിവസത്തെ സന്ദർശനം നടത്തിയ അദ്ദേഹം ബുദ്ധജയന്തി ദിനത്തിൽ നേപ്പാളിലേക്കും പോയിരുന്നു. അടുത്ത ആഴ്ച ജപ്പാനിലേക്കുള്ള മറ്റൊരു സുപ്രധാന സന്ദർശനത്തിന് പ്രധാനമന്ത്രി പുറപ്പെടും.

Advertisment

മിക്ക വിദേശ സന്ദര്‍ശനങ്ങള്‍ക്കും വേണ്ടി പ്രധാനമന്ത്രി രാത്രിയിലാണ് പുറപ്പെടുന്നത്. സമയം ലാഭിക്കുന്നതിന് വേണ്ടിയാണ് മോദി രാത്രിയാത്ര പിന്തുടരുന്നത് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പകല്‍ സമയത്ത് മീറ്റിംഗുകളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാത്രിയില്‍ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുന്നതാണ് രീതി. അദ്ദേഹത്തിന്റെ ജപ്പാൻ സന്ദർശനവും വ്യത്യസ്തമായിരിക്കില്ല. അദ്ദേഹം മെയ് 22 ന് രാത്രി പുറപ്പെടും, മെയ് 23 ന് അതിരാവിലെ ടോക്കിയോയിൽ എത്തിച്ചേരും. പതിവുപോലെ പകല്‍ സമയങ്ങളില്‍ യോഗങ്ങളില്‍ പങ്കെടുക്കും.

പ്രമുഖ വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി മോദി അടുത്ത ദിവസം ക്വാഡ് മീറ്റിംഗിൽ പങ്കെടുക്കുകയും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും തുടർന്ന് അതേ രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്യും.

അദ്ദേഹത്തിന്റെ സമീപകാല സന്ദർശനങ്ങൾ നോക്കുമ്പോൾ, പ്രധാനമന്ത്രി ജർമ്മനിയിലും ഡെൻമാർക്കിലും ഓരോ രാത്രി മാത്രമാണ് ചെലവഴിച്ചത്. അതുപോലെ, ജപ്പാൻ സന്ദർശന വേളയിലും അദ്ദേഹം ഒരു രാത്രി മാത്രം ചെലവഴിക്കുകയും രാത്രിയിൽ തിരികെ യാത്ര ചെയ്യുകയും ചെയ്യും.

ഒരു മാസത്തിനിടെ അഞ്ച് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്. വെറും മൂന്ന് രാത്രികൾ മാത്രമാണ് ഈ അഞ്ച് രാജ്യങ്ങളിൽ മോദി ചിലവഴിക്കേണ്ടി വന്നത്. നാല് ദിവസവും അദ്ദേഹം ചിലവഴിച്ചത് വിമാനത്തിലായിരുന്നു.

സാധാരണക്കാരനായി തൊണ്ണൂറുകളിൽ മോദി യാത്ര ചെയ്യുമ്പോഴും ഇത്തരത്തിലുള്ള രീതിയാണ് പിന്തുടർന്നിരുന്നതെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രധാനമന്ത്രിയെ അടുത്തറിയാവുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സമയവും ചെലവും ലാഭിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നായി ഇത് മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment