/sathyam/media/post_attachments/fcX3XNAiQEkKjmJJU7jT.jpg)
അമരാവതി: ആന്ധ്രാ പ്രദേശ് വിനോദ സഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്‍.കെ റോജയോട് വിവാഹം കഴിക്കാന്‍ 68-കാരന്‍ സഹായം തേടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഢി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു.
*65 வயது ஆச்சு, இன்னும் கல்யாணம் ஆகல.எனக்கு கல்யாணம் பண்ணி வைங்க மேடம். அமைச்சர் ரோஜாவிடம் கோரிக்கை வைத்த முதியவர்...#Roja#AndhraPradesh#Ministerpic.twitter.com/2MNR8uhLMH
— Melwin (@melwins23) May 20, 2022
ഈ അദാലത്തിനിടെയാണ് 68-കാരന്‍ സഹായം തേടിയത്. സ്വത്തുക്കളും വീടുമെല്ലാമുണ്ട്. എന്നാല്‍ തന്നെ നോക്കാന്‍ ആരുമില്ല. അതുകൊണ്ട് വിവാഹം കഴിക്കാന്‍ സഹായിക്കണം എന്നായിരുന്നു വൃദ്ധന്റെ അപേക്ഷ. എന്നാല്‍ ആ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us