/sathyam/media/post_attachments/6JjqnZ0AyYAA4EKHSSUo.jpg)
ചെന്നൈ: ഹിന്ദിക്കൊപ്പം തമിഴും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു സ്റ്റാലിന്റെ ആവശ്യം.
‘ഹിന്ദിക്കൊപ്പം തമിഴും ഔദ്യോഗിക ഭാഷയാക്കണം. മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷയും തമിഴാക്കണം.’– പ്രധാനമന്ത്രിയെ സാക്ഷിയാക്കി സ്റ്റാലിൻ ആവശ്യപ്പെട്ടു. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.